അവിണിശ്ശേരി : ഗ്രൂപ്പ് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ‘കെ രാജൻ ഓൺലൈനായി നിർവഹിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. സി.സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി.സബ് കളക്ടർ അഖിൽ മേനോൻ, തഹസിൽദാർ ജയശ്രീ,ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ രാധാകൃഷ്ണൻ അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ വൈസ് പ്രസിഡന്റ് ഗീത സുകുമാരൻ എന്നിവർ പങ്കെടുത്തു
