മുല്ലശ്ശേരി: ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാവറട്ടി പോലീസ് സ്റ്റേഷന് മുമ്പിൽ വാട്ടർ കിയോസ്ക്ക് സ്ഥാപിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബിന്ദു സത്യൻ അധ്യക്ഷയായി . പാവറട്ടി പോലീസ് എസ് എച്ച് ഒ ആൻ്റണി ജോസഫ് നെറ്റോ, ടി സി അനുരാഗ് എന്നിവർ മുഖ്യ അതിഥികളായി.
5 ലക്ഷം രൂപ ചെലവിലാണ് കിയോസ്ക് നിർമ്മിച്ചിരിക്കുന്നത്.
പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്കും വാഹന യാത്രക്കാർക്കും സൗജന്യമായി കുടിവെള്ളം ഉപയോഗിക്കാം. ക്ഷേമകാര്യ സ്ഥിരം ചെയർപേഴ്സൺ ലീന ശ്രീകുമാർ, വികസനസ്ഥിരം സമിത ചെയർമാൻ ഇ വി പ്രബീഷ്, കെ എ സതീഷ്, ഗ്രേസി ജേക്കബ്,ഒ ജെ ഷാജൻ,ശില്പ ഷിജു,സെക്രട്ടറി കെ എം വിനീത് എന്നിവർ സംസാരിച്ചു.
