News One Thrissur
Updates

മദ്യലഹരിയിൽ ആക്രമണം: തൃപ്രയാർ സ്വദേശി അറസ്റ്റിൽ

വലപ്പാട് : തൃപ്രയാർ മേൽപ്പാലത്തിന് സമീപത്ത് വെച്ച് പഴുവിൽ സ്വദേശി അന്തിക്കാടൻ വീട്ടിൽ ഗോപി (55) യെ മദ്യലഹരിയിൽ ഇഷ്ടികകൊണ്ട് മുഖത്തടിച്ചും മറ്റും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്‌റ്റിൽ. തൃപ്രയാർ സ്വദേശി ചേർക്കര തണ്ടയാൻ വീട്ടിൽ ബിനു സ്വയൻ (38) നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡി ആയ ബിനു സ്വായൻ അടിപിടിക്കേസിലും സ്ത്രീകളെ മാനഹാനി വരുത്തിയ കേസിലും, സ്ത്രീയെ ക്രൂരതക്ക് വിധേയയാക്കി തട്ടിപ്പ് നടത്തിയ കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം അഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

വലപ്പാട് എസ്.എച്ച്.ഒ കെ.അനിൽകുമാർ, എസ്.ഐ. സി.എൻ.എബിൻ, ജി.എസ്.ഐ. ഷാബു, ജി.എസ്.സി.പി.ഒ സൈനുദ്ദീൻ, സി.പി.ഒ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിുന്നത്.

Related posts

കൂടൽമാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികൾ അറസ്റ്റിൽ

Sudheer K

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട പ്രധാന മേഖലയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ – മന്ത്രി എം.ബി.രാജേഷ്.

Sudheer K

ബലാത്സംഗ കേസ്: ‘വേടനെതിരെ തെളിവ്’; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

Sudheer K

Leave a Comment

error: Content is protected !!