വാടാനപ്പള്ളി : തൃത്തല്ലൂർ സെൻ്ററിലെ ഓട്ടോ റിക്ഷാ ഡ്രൈവറും ജീവകാരുണ്യ പ്രവർത്തകനുമായ ജാബിർ തൻ്റെ ഓട്ടോ റിക്ഷയിലെ ആറു മാസത്തെ മടക്കയാത്രയിലൂടെ കിട്ടിയ വരുമാനം കെ.ടി. രമേഷിന് നൽകി.വാടാനപ്പള്ളി പതിനൊന്നാം വാർഡിൽ താമസിക്കുന്ന മുപ്പത്തി എട്ടുകാരനായ കെ.ടി രമേഷ്തലയിൽ ട്യൂമർ ബാധിക്കുകയും കണ്ണിൽ ഗ്ലൂക്കോമ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്.
ചികിത്സക്ക് വേണ്ടി ഭീമമായ തുകആവശ്യമാണ് ഇതിലേക്കാണ് ജാബിറിൻ്റെ മടക്കയാത്ര സഹായം നൽകിയത്. വാടാനപ്പള്ളി ഓർഫനേജിന് കീഴിൽ പ്രവർത്തനം ആരംഭിച്ച നവജീവൻ ശാന്തിഭവൻ ഓൾഡേജ് ഹോമിന്റെ ഉദ്ഘാടനവേദിയിൽ നടന ചടങ്ങിൽ കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാദർ ലിജോ ചിറ്റിലപ്പിള്ളി ചികിത്സാസഹായം ഏറ്റുവാങ്ങി രമേഷിന് കൈമാറി. ചടങ്ങിൽ സഹചാരി സെന്റർ പ്രവർത്തകരായ എ.ഐ മുഹമ്മദ് സാബിർ, പ്രതാപൻ വാലത്ത്, കാരുണ്യ പ്രവർത്തകൻ റിസ്ക് ഹംസ വാടാനപ്പള്ളി, സി.കെ. ഹനീഫ, മുനീർ വരന്തരപ്പിള്ളി, ആർ.കെ. ഖാലിദ്, കെ.സി. പ്രസാദ്, ശാന്തി ഭാസി, ഷൈജ ഉദയൻ, സി.എം. നൗഷാദ്, എം.ഐ. മനാഫ്, വി.ബി. അഹമ്മദ്, എം.എം. ഷംസുദ്ദീൻ നദ്വി, ഇ.എ. യൂസുഫ് അലി എന്നിവർ പങ്കെടുത്തു .
