പഴുവിൽ: ചാഴൂർ പഞ്ചായത്ത് പ്രഥമ പ്രസിഡൻ്റായിരുന്ന സി.പി രാഘവൻ സ്മാരക സാംസ്ക്കാരിക വേദി സ്മാരക മന്ദിരത്തിന്റെയും കോഴിപറമ്പിൽ രാമു സ്മാരക ഹാളിന്റെയും ഉദ്ഘാടനം അസിസ്സിയ ഗ്രൂപ്പ് ചെയർമാൻ പി.എം അബ്ദുൾ അസ്സിസ് നിർവ്വഹിച്ചു . സാംസ്ക്കാരിക വേദി പ്രസിഡന്റ് സി.കെ രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ
ആമുഖ പ്രഭാക്ഷണം നടത്തി. സെക്രട്ടറി പി.എ ദേവിദാസ്, ട്രഷറർ ജോയിന്റ് സെക്രട്ടറി എൻ എൻ ജോഷി എന്നിവർ സംസാരിച്ചു. സി.എ ദാസൻ .എൻ.കെ സുധീരൻ,. സി കെ ചാക്കോരു, ലതീഷ് മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു തുടർന്ന് കലാപരിപാടികളും അരങ്ങേറി.
