News One Thrissur
Updates

നാലമ്പല ദർശനം: തൃപ്രയാറിൽ വൻ ഭക്തജന തിരക്ക്.

തൃപ്രയാർ: നാലമ്പല ദർശനത്തിന് എത്തിയ തീർത്ഥാടകരെ കൊണ്ട് തൃപ്രയാർ ക്ഷേത്ര പരിസരം വീർപ്പ് മുട്ടി. ആയിരക്കണക്കിന് ഭക്തരാണ് ഞായറാഴ്ച ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. തീർത്ഥാടകരുടെ നിര പോളി ജംഗ്ഷൻ വരെ നീണ്ടു. വാഹനങ്ങളും പാർക്കിംഗിനായി പാടു പെട്ടു. രാമായണ മാസം ആരംഭിച്ച ശേഷം ആദ്യമായാണ് ക്ഷേത്രത്തിൽ ഇത്രയും തിരക്കു അനുഭവപ്പെടുന്നത്. മണിക്കൂറുകൾ വരിനിന്നാണ് ഭക്തർ ദർശനം നടത്തിയത്. തൃപ്രയാർ ക്ഷേത്രത്തിനു പുറമെ കുടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ക്ഷേത്രം എന്നിവടങ്ങിലും ദർശനം നടത്തിയിലാണ് നാലമ്പല ദർശനം പൂർത്തിയാകുക.

Related posts

അരിമ്പൂരിൽ തെരുവ് നായ പ്ലസ് ടു വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു;വളർത്തുനായയെ കടിച്ചു കൊന്നു.

Sudheer K

ചൊവ്വല്ലൂർപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ അജ്ഞാത മൃതദേഹം

Sudheer K

യുവതിക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!