തൃശൂർ: ബലാത്സംഗക്കേസിൽ റാപ്പർ വേടനെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചു. വേടന്റെ തൃശ്ശൂർ തിരൂരിലുള്ള വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേടന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി 18ലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് വേടൻ പല തവണ ബലാൽ സംഘം ചെയ്തതായും പണം തട്ടിയെടുത്തതായും ആരോപിച്ച് യുവ ഡോക്ടർ പരാതി നൽകിയത്. തുടർന്നാണ് വേടൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
