News One Thrissur
Updates

തൃപ്രയാർ ബസ് സ്റ്റാന്റിലെ മണൽക്കടത്ത്: യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി

തൃപ്രയാർ: ബസ്റ്റാൻഡ് പൊളിക്കുന്നതിന്റെ പേര് പറഞ്ഞ് തൃപ്രയാർ ബസ് സ്റ്റാൻഡിൽ നിന്നും കടത്തിക്കൊണ്ടുപോയ മണൽ തിരിച്ചിടണമെന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ നാട്ടിക പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പലതവണ പറഞ്ഞിട്ടും സമരം ചെയ്തിട്ടും പ്രതിഷേധിച്ചിട്ടും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ല. വലിയ അളവിലുള്ള മണ്ണാണ് കടത്തിക്കൊണ്ടുപോയിട്ടുള്ളത്. മണൽ കടത്തിക്കൊണ്ടുപോയതിൽ കരാറുകാരനുമായി പഞ്ചായത്ത് അധികൃതർ അഴിമതി നടത്തിയിട്ടുണ്ടെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. നാട്ടികയിലെ മാവേലി സ്റ്റോർ അടച്ചു പൂട്ടിയിട്ട് മാസങ്ങളായി, ജനങ്ങൾക് അവശ്യ സാധനങ്ങൾ ലഭിക്കുന്ന മാവേലി സ്റ്റോറിന് ഒരു സൗകര്യം ഒരുക്കി കൊടുക്കണമെന്ന സർക്കർ ഉത്തരവ് ഉണ്ടായിട്ട് പോലും പഞ്ചായത്ത് തയ്യാറാകുന്നില്ല, പഞ്ചായത്തിന്റെ തന്നെ ഒഴിഞ്ഞു കിടക്കുന്ന പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തിൽ ഒഴിഞ്ഞു കിടക്കുന്ന മുറി സൗജന്യമായി കൊടുക്കാൻ പഞ്ചായത്തിന് നിയമമുണ്ടായിട്ടും സിപിഎം പഞ്ചായത്ത് ഭരണ സമിതി മാവേലി സ്റ്റോർ പൂർണമായും അടച്ചു പൂട്ടുന്ന നിലപാടാണ് സ്വീകരിക്കുന്നത്, മാവേലി സ്റ്റോറിന് പഞ്ചായത്ത് മുറി അനുവദിക്കണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു, യു ഡി എഫ് അംഗങ്ങൾ ആയ പി വിനു, ബിന്ദു പ്രദീപ്‌, ശ്രീദേവി മാധവൻ, റസീന ഖാലിദ്, സി എസ് മണികണ്ഠൻ, കെ ആർ ദാസൻ എന്നിവരാണ് പഞ്ചായത്ത്‌ യോഗത്തിൽ നിന്നും ഇറങ്ങി പോക്ക് നടത്തിയത്.

Related posts

ഉടമയെ കുത്തിമറിച്ചിട്ട ശേഷം വിരണ്ടോടിയ എരുമയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും പിടികൂടാനായില്ല

Sudheer K

കേരളത്തിൽ വീണ്ടും മഴയെത്തുന്നു : ചക്രവാതചുഴി ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യത

Sudheer K

അരവിന്ദാക്ഷൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!