News One Thrissur
Updates

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ സേലത്ത് നിന്നും പിടികൂടി.

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ചാലക്കുടി, കൊരട്ടി, തൃശ്ശൂർ, വേളാംങ്കണ്ണി, സേലം എന്നീ സ്ഥങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ താഴേക്കാട് സ്വദേശി വാഴക്കൂട്ടത്തിൽ വീട്ടിൽ അമൽ (25) തമിഴ്നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്നറിയപ്പെടുന്ന വിശ്വ( 21 ) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സേലത്ത് നിന്ന് പിടികൂടിയത്. പ്രതികളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ചാലക്കുടിയിലെത്തിച്ചു. അന്വേഷണ സംഘം ഒരാഴ്ചയേളം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പെൺകുട്ടിയുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സേലത്ത് നിന്ന് കണ്ടെത്തിയത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

വിശ്വ സേലം പോലീസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലെ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ.പി.സി, ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്. എം.കെ, എസ്.ഐ. മാരായ ഋഷിപ്രസാദ്, സുനിൽകുമാർ, എസ്.സി.പി.ഒ മാരായ ടെസ്സി.കെ.ടി, രജനി, ആൻസൻ, ബിനു.പി.ബി, സന്ദീപ്, സി.പി.ഒ. സജിത്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Related posts

കാനപണിക്കു പൊളിച്ചിട്ട റോഡുകൾ മരണ കുഴികളായി; ദീപാവലി ദിനത്തിൽ പന്തം കൊളുത്തി കോൺഗ്രസിൻ്റെ പ്രതിഷേധം

Sudheer K

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഒന്നാം റാങ്ക്: വൈഷ്ണവിന് അനുമോദനവുമായി കോൺഗ്രസ്.

Sudheer K

വാടാനപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!