News One Thrissur
Updates

ദേശീയപാതയിൽ വാഹനാപകടം : 3 പേർക്ക് പരിക്ക്.

കൈപ്പമംഗലം: ദേശീയപാതയിൽ മതിലകം പള്ളിവളവിലും കയ്‌പമംഗലം കാളമുറിയിലും ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്. മതിലകം പള്ളിവളവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ ഓട്ടോറിക്ഷയും കാറും കൂട്ടയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ ആല സ്വദേശി ഉണ്ണികൃഷ്‌ണൻ (48), മതിലകം മതിൽ മൂല സ്വദേശി ഷാജി (52) എന്നിവർക്കാണ് പരിക്കേറ്റത്. കാളമുറിയിൽ പുലർച്ചെ മൂന്ന് മണിയോടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരൻ പാവറട്ടി സ്വദേശി വിളക്കത്തറ സ്വദേശി വിഷ്‌ണു (25)വിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പുന്നക്കബസാർ ആക്ട്‌സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു

Related posts

പാമ്പ് കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Sudheer K

തളിക്കുളത്ത് വീട്ടിൽ നിന്നും പണവും വസ്ത്രങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ.

Sudheer K

ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!