മതിലകം പുന്നക്കബസാറിൽ യുവാവിന് കുത്തേറ്റു. പുന്നക്കബസാർ സ്വദേശി മെഹബൂബിനാണ് കുത്തേറ്റത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം, മെഹബൂബിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി റോഡിൽ എത്തിച്ചാണ് രണ്ട് പേർ ചേർന്ന് കുത്തിപരിക്കേൽപ്പിച്ചതെന്ന് പറയുന്നു. മതിലകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റ മെഹബൂബിനെ കയ്‌പമംഗലം ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
