തൃപ്രയാർ: നാട്ടിക ടോൾ പ്ലാസ സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ തൃപ്രയാറിൽ സാംസ്കാരിക പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ യുള്ള ടോൾ പിരിവ് നിർത്തി വെക്കുക, പ്രദേശവാസികളായ വാഹന ഉടമകൾക്ക് ടോൾ സൗജന്യമാക്കുക, പാലങ്ങളും സർവ്വീസ് റോഡുകളും ഉടൻ നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ തൃപ്രയാർ ബസ് സ്റ്റാൻ്റ് പരിസരത്ത് സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്. പ്രതിഷേധ സായാഹ്നം പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ഡി. പ്രേംപ്രസാദ് അധ്യക്ഷനായി. പ്രഭാകരൻ പഴശ്ശി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖൻ, എം.എൻ. വിനയൻ കുമാർ, യു.കെ. സുരേഷ് കുമാർ, ഡോ.ജോൺ ജോഫി, കോലഴി നാരായണൻ, ഡോ. കെ.ജി. വിശ്വനാഥൻ, എ.വി. സതീഷ്, എം.എ. റിയാദ്, ഏങ്ങണ്ടിയൂർ കാർത്തികേയൻ, ജനകീയ സമര സമിതി നേതാക്കളായ ഗീതാ ഗോപി എംഎൽഎ, എം.എ. ഹാരിസ് ബാബു, കെ.പി. സന്ദീപ്, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, സ്വർണ്ണലത, കെ.എം. കിഷോർ കുമാർ, കെ.എ. വിശ്വംഭരൻ, ടി.എസ്. മധുസുദനൻ എന്നിവർ സംസാരിച്ചു.
