വലപ്പാട് : മലിന ജലം സംസ്ക്കരിക്കാതെ പൊതു കാനയിലേക്ക് ഒഴുക്കി പൊതുജനാരോഗ്യ പ്രശ്നം സൃഷ്ടിച്ച ശ്രീ ഗുരുവായൂർ ടിഫിൻ റെസ്റ്റോറന്റ് പഞ്ചായത്ത്, ആരോഗ്യ വിഭാഗം എന്നിവർ ചേർന്ന് അടപ്പിച്ചു.
നാട്ടിക മുൻ എംഎൽഎ സി.സി. മുകുന്ദന്റെ പിഎ ആയിരുന്ന അസ്ഹർ മജീദ്നൽകിയ പരാതിയെ തുടർന്നാണ് നടപടി
ശരിയായ രീതിയിൽ അഴുക്ക് വെള്ളം സംസ്ക്കരിക്കാതെ പൊതു കാനയിലേക്ക് ഒട്ടുക്കി വിട്ടതായും പ്രദേശം ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാവുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പല പ്രവിശ്യം രേഖാമൂലം അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാന്ന് ചൊവ്വാഴ്ച രാവിലെ വലപ്പാട് പഞ്ചായത്ത് സെക്രട്ടറി ഐ.എസ്.ബിന്ദു, അസി.സെക്രട്ടറി വേണുഗോപാൽ. ഹെൽത്ത് ഇൻസ്പെക്ടർമാരായരസി.എസ് ഉണ്ണികൃഷ്ണൻ, എം.ബി ബിനോയ്, പി.ആർ. കീർത്തന, രോഹിണി എന്നിവർ ചേർന്ന് ഹോട്ടൽ അടപ്പിച്ചത്. പഞ്ചായത്ത് പൊതുജനാരോഗ്യ നിയമം പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുവാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സെക്രട്ടറി അറിയിച്ചു. ലൈസൻസ്, മലിന ജല സംസ്ക്കരണ ടാങ്ക്, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, പുകയില നിരോധന ബോർഡ് എന്നിവ പരിശോധന സമയത്ത് ലഭ്യമാക്കുവാൻ സ്ഥാപന ഉടമകൾ തയ്യാറാകണമെന്നും പിഴ ഉൾപ്പെടെയുള്ള നടപടി ഇനിയും തുടരുമെന്നും സെക്രട്ടറി അറിയിച്ചു. പരിശോധനയ്ക്ക് പഞ്ചായത്ത്, ആരോഗ്യവിഭാഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
