News One Thrissur
Updates

മാലിന്യത്തിൽ നിന്നും ലഭിച്ച മൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ തിരിച്ചുനൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി

തൃപ്രയാർ: മാലിന്യ ശേഖരണത്തിനിടെ ലഭിച്ച മൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ ഉടമസ്ഥർക്ക് തിരിച്ചുനൽകി വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ സത്യസന്ധതയുടെ മാതൃകയായി. പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ താമസിക്കുന്ന തോപ്പിൽ താഹിറയുടെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് രണ്ടര പവന്റെ സ്വർണ്ണമാലയും അര പവന്റെ മോതിരവും സേനാംഗങ്ങൾക്ക് ലഭിച്ചത്.
തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളായ കെ.കെ.അമ്മിണി, ടി.കെ. രഞ്ജിനി എന്നിവർ ആഭരണങ്ങൾ ഉടമസ്ഥയായ തോപ്പിൽ താഹിറയ്ക്ക് തിരികെ ഏൽപ്പിക്കുകയായിരുന്നു. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഇരുവരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനനും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമേഷ് പാനാട്ടിലും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
ഗേളി ഷാജി, അനിൽ കരുവത്തിൽ, കണ്ണൻ പള്ളിത്തറ, ഗീതാ രാമദാസ്, ടി.എസ്. വേണു, പി.എസ്. രശ്മി, രോഹിണി സോമസുന്ദരൻ എന്നിവർ സംസാരിച്ചു.

Related posts

141 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

Sudheer K

തൃശ്ശൂർ രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ മോഷണം

Sudheer K

മതിലകത്ത് കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം.

Sudheer K

Leave a Comment

error: Content is protected !!