News One Thrissur
Updates

നാട്ടികോത്സവ് 2K26–27; ലോഗോ പ്രകാശനം നടത്തി.

തൃപ്രയാർ: പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡിസംബർ 24 മുതൽ ജനുവരി 3 വരെ നാട്ടിക ബീച്ചിൽ സംഘടിപ്പിക്കുന്ന നാട്ടികോത്സവ് 2K26–27 ന്റെ ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു.

നാട്ടികോത്സവ് നാടിന്റെ സാംസ്കാരിക ഔന്നത്യത്തിനും ജനങ്ങളുടെ കൂട്ടായ്മയ്ക്കും ഐക്യത്തിനും വഴിയൊരുക്കുന്ന മഹത്തായ വേദിയായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ ചെയർമാൻ സലീഷ് തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. സിനിമ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മുഖ്യാതിഥിയായിരുന്നു. ജനറൽ കൺവീനർ അനിൽ പുളിക്കൽ ആമുഖപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, വി.ഡി. സന്ദീപ്, എ.എൻ. സിദ്ധപ്രസാദ്, സാജിദ് സെൻട്രൽ, സി.ആർ. രാജൻ, വി.ഡി. സന്തോഷ്, കെ.കെ. രാജേഷ്, ഐ.ഡി. അനീഷ്, പി.കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Related posts

സ്വർണവില വീണ്ടും കുതിക്കുന്നു; , ഇന്ന് കൂടിയത് 1040 രൂപ

Sudheer K

തൃശൂരിലും കെ എസ് ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് : മന്ത്രി കെ രാജൻ

Sudheer K

മുഹമ്മദ് ഹനീഫ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!