News One Thrissur
Updates

ചേര്‍പ്പ് മാര്‍ക്കറ്റ് ഒഴിപ്പിക്കല്‍- പഞ്ചായത്ത് നടപടികള്‍ക്ക് ഹൈക്കോടതി അനുകൂല വിധി, 24ന് സ്ഥലം അളന്ന് തിട്ടപ്പെടത്തും.

ചേര്‍പ്പ്: ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ ശരിവെച്ചു കേരള ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചു. മാര്‍ക്കറ്റിലെ അപകടാവസ്ഥയിലുള്ള കെട്ടിടം ഒഴിയുന്നതിന് ഗ്രാമപഞ്ചായത്ത് നിയമാനുസൃതം നല്‍കിയ നോട്ടീസിനെതിരെ മൂന്ന് വാടകക്കാര്‍ നല്‍കിയ കേസിലാണ് പഞ്ചായത്തിന് അനുകൂലമായ വിധി ഉണ്ടായത്. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച പരാതികളുടേയും ശാസ്ത്രീയ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ പഞ്ചായത്ത് മാര്‍ക്കറ്റിലെ അപകടാവസ്ഥയിലുള്ള ആറ് കടമുറികള്‍ ഒഴിയുന്നതിന് വാടകക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും ഒഴിഞ്ഞു പോകുന്നതിന് സമയം അനുവദിക്കുകകുയം ചെയ്തിരുന്നു. ഒഴിഞ്ഞുപോകുന്നതിന് നോട്ടീസ് ലഭിച്ചആറ് പേരില്‍ മൂന്ന് വാടകക്കാര്‍ പഞ്ചായത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയും അപകടാവസ്ഥയിലുള്ള കടമുറിയില്‍ നിന്ന് ഒഴിയുന്നതിന് തയ്യാറാകാതിരിക്കുകയും ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബാക്കി രണ്ട് കടകളും വാടക അടവാക്കാതെ കൈവശം വച്ചിരുന്ന ഒരു കടയും പഞ്ചായത്ത് കഴിഞ്ഞ ദിവസം ഒഴിപ്പിച്ച് സീല്‍ ചെയ്തിരുന്നു പഞ്ചായത്തിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി വിശദമായി കേള്‍ക്കുകയും പഞ്ചായത്തിന്‍റ വാദം അംഗീകരിച്ച് അപകടാവസ്ഥയിലുള്ള കെട്ടിടം ഒഴിപ്പിക്കുന്നതിന് പഞ്ചായത്തിന് അധികാരമുണ്ട് എന്ന് വിധി പുറപ്പെടുവിക്കുകയുമായിരുന്നു. 24ന്ചേര്‍പ്പ് മാര്‍ക്കറ്റ് സ്ഥലം താലൂക്ക് സര്‍വ്വെയര്‍ അളന്നു തിട്ടപ്പെടുത്തുന്നതും കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ ഗ്രാമപഞ്ചായത്ത് നിയമാനുസൃത നടപടികളിലൂടെ ഒഴിപ്പിച്ച് പുതിയ കെട്ടിടനിര്‍മ്മാണം ആരംഭിക്കുമെന്നും പ്രസിഡന്റ് സിജോ ജോർജ് അറിയിച്ചു.

Related posts

അരിമ്പൂരിൽ കിണറ്റിൽ എല്ലിൻ കഷ്ണങ്ങൾ; പോലീസ് അന്വേഷണം ആരംഭിച്ചു.

Sudheer K

14 കാരന് പ്രകൃതിവിരുദ്ധ പീഡനം :53കാരന് 7 വർഷം കഠിനതടവും പിഴയും

Sudheer K

കൈപ്പമംഗലം വഞ്ചിപ്പുരയിൽ വീടിന് മുകളിൽ തെങ്ങ് വീണ് ഒരാൾക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!