തൃശ്ശൂർ : പറപ്പൂക്കര പള്ളത്ത് ഒന്നരവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തൽ. കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത് മിഠായിയല്ല, അമരയ്ക്കായുടെ കുരുവാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പറപ്പൂക്കര പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഒന്നരവയസുകാരനായ ഏയ്ബലാണ് മരിച്ചത്.
മിഠായി തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടം പരിശോധനയിലാണ് മരണത്തിലേക്ക് നയിച്ച വസ്തു അമരയ്ക്കാക്കുരുവാണെന്ന് വ്യക്തമായത്.
സംഭവത്തിൽ ആദ്യം ഉണ്ടായിരുന്ന ധാരണ തിരുത്തുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഒന്നരവയസുകാരന്റെ ദാരുണമരണത്തിൽ പുറത്തുവന്ന ഈ വിവരം സംഭവത്തിൽ വഴിത്തിരിവായിരിക്കുകയാണ്.
