News One Thrissur
Updates

ചേർപ്പ് ഉപജില്ലാ കലോത്സവം: ട്രോഫി പവലിയൻ ഉദ്ഘാടനം നടത്തി.

പെരിങ്ങോട്ടുകര: നവംബർ 10 മുതൽ 13 വരെ പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലും സെറാഫിക് സി.ജി.എച്ച്.എസ്. സ്കൂളിലുമായി നടക്കുന്ന ചേർപ്പ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി പന്തൽ സമർപ്പണം, ലൈറ്റ് ആൻഡ് സൗണ്ട് സ്വിച്ച് ഓൺ കർമ്മം, ട്രോഫി പവലിയൻ ഉദ്ഘാടനം എന്നിവ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ചടങ്ങുകൾ നിർവഹിച്ചു. ചേർപ്പ് എ.ഇ.ഒ. എം.വി. സുനിൽകുമാർ, വർക്കിംഗ് ചെയർമാൻ കെ.പി. സന്ദീപ്, സംഘാടക സമിതി ചെയർമാൻ എൻ.എ. പീതാംബരൻ എന്നിവർ നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. വിനയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഐ. സജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ചിറ്റിലപ്പിള്ളി, ഷക്കീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. സുരേഷ്, ജനറൽ കൺവീനർ ബിന്ദു പി.എസ്., സ്വീകരണ കമ്മിറ്റി കൺവീനർ എം.കെ. പ്രസാദ്, സംഘാടക സമിതി ജോയിന്റ് കൺവീനർ ഷൈമാബി അദ്ബുൾ ജബ്ബാർ, ബിന്ദു എബ്രഹാം പന്തൽ കമ്മറ്റി കൺവീനർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സെറാഫിക് സി.ജി.എച്ച്.എസ്. പെരിങ്ങോട്ടുകരയിലെ സിസ്റ്റർ നോബിൾ, ജി.എച്ച്.എസ്.എൽ.പി.എസ്. പെരിങ്ങോട്ടുകരയിലെ ലില്ലി കെ.പി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി പത്ത് വേദികളിലായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്കും സർഗാത്മകതയ്ക്കും മാറ്റുരയ്ക്കാൻ അവസരമൊരുക്കുന്ന നാലുദിവസത്തെ കലാമാമാങ്കത്തെ വരവേൽക്കാൻ പെരിങ്ങോട്ടുകര ഒരുങ്ങിക്കഴിഞ്ഞു. പി.ടി.എ., ഒ.എസ്.എ. പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

 

Related posts

വ്യാപാരികളായ ജനപ്രതിനിധികളെ ആദരിച്ചു.

Sudheer K

വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു

Sudheer K

കെ.പി. രാമകൃഷ്ണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!