News One Thrissur
Updates

കൂളിമുട്ടം കിള്ളിക്കുളങ്ങര ക്ഷേത്രത്തിലെ മോഷണം: രണ്ടുപേർ അറസ്റ്റിൽ

മതിലകം: കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധർമ്മദൈവ നവഗ്രഹ ക്ഷേത്രത്തിൽ ശ്രീകോവിലുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അസം നഗോർ കുവാരിറ്റോൾ ബോർ മസ്ജിദ് ജയന്തിപൂർ സ്വദേശി സുഹൈൽ അലി (19), അസം ദുംദുമ ഗാവ് സ്വദേശി അസൽ അലി (30) എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ രാത്രി ഉറങ്ങാറുള്ള കൊച്ചി വൈറ്റില മേൽപ്പാലത്തിന് അടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മോഷണമുതലുകൾ അന്വേഷണ സംഘം കണ്ടെടുത്തു.

ഒക്ടോബർ 24-ന് പുലർച്ചെയായിരുന്നു മോഷണം നടന്നത്. കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധർമ്മദൈവ നവഗ്രഹ ക്ഷേത്രത്തിലെ ദേവിയുടെയും ഭുവനേശ്വരി ദേവിയുടെയും ഹനുമാൻ സ്വാമിയുടെയും ശ്രീകോവിലുകൾ തകർത്താണ് വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണമാലയും താലിയും കൂടാതെ ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചത്. സംഭവത്തിൽ ക്ഷേത്രം സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയ തെളിവുകളുടെയും മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ചുള്ള പരിശോധനകളുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ജില്ലയിലെയും സമീപ ജില്ലകളിലെയും സ്ക്രാപ്പ് ഗോഡൗണുകളിലും അതിഥി തൊഴിലാളി ക്യാമ്പുകളിലും നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് നിരവധി സമാന കേസുകളിൽ പ്രതികളായ ഇവരെ തിരിച്ചറിഞ്ഞത്.
സുഹൈൽ അലി എറണാകുളം ജില്ലയിലെ പനങ്ങാട് പോലീസ് സ്റ്റേഷൻ അസാമിലെ കാലിബോർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി ഒരു മോഷണ കേസ് ഉൾപ്പടെ രണ്ട് ക്രിമിനൽ കേസുകളിലും അസൽ അലി എറണാകുളം ജില്ലയിലെ പനങ്ങാട് പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസിലും പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി രതീഷ് കുമാർ ആർ., മതിലകം സി.ഐ വിമൽ, എസ്.എച്ച്.ഒ നസിയ എം. സാഹിബ്, എസ്.ഐമാരായ മുഹമ്മദ് റാഫി, സഞ്ജയ്, എ.എസ്.ഐ മിഥുൻ, ജി.എസ്.സി.പി.ഒമാരായ ഗോപകുമാർ, സുനിൽകുമാർ, ശരത്, സി.പി.ഒമാരായ ബിനിൽ, റിസ്വാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

റിട്ട.പോസ്റ്റ് മാസ്റ്റർ കുട്ടപ്പൻ അന്തരിച്ചു.

Sudheer K

തൃപ്രയാർ ടെമ്പിൾ സിറ്റി ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും.

Sudheer K

ബസ് തടഞ്ഞ് നിർത്തി കണ്ട്ക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ച 3 പേർ അറസ്‌റ്റിൽ

Sudheer K

Leave a Comment

error: Content is protected !!