News One Thrissur
Updates

ഫുട്ബോൾ താരം റിജോൺ ജോസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ചേർപ്പ് : കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച റിജോൺ ജോസിൻ്റെ സംസ്കാരം നടന്നു.. ചൊവ്വാഴ്ച രാവിലെ പത്തോടെ മൃതദേഹം ആനകല്ലിലുള്ള വസതിൽ കൊണ്ട് വന്നു. ഫുട്ബോൾ കളിക്കാരും സൃഹൃത്തുക്കുള്ളുമായ നിരവധി പേർ നിറ കണ്ണുകളോടെ തങ്ങളുടെ പ്രിയ സുഹൃത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. കാലിക്കറ്റ് എഫ്.സിയിലെ കളിക്കാരും, ഫോഴ്‌സ കൊച്ചിയിലെ കളിക്കാരും എഫ്.സി കേരളയിലെ അംഗങ്ങളും വിതുമ്പുന്ന ചുണ്ടുകളും നിറകണ്ണുകളുമായി പ്രിയ സൃഹൃത്തിനെ യാത്രയാക്കി. സംസ്ഥന സർക്കാറിന് വേണ്ടി മന്ത്രി ഒ.ജെ. ജെനിറഷ് മൃതദേഹത്തിൽ റീത്ത് വെച്ചു. ഫുട്ബോൾ താരം ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, തൃശൂർ എം എൽ എ രാജൻ പല്ലൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടിൽ നിന്നും ആരംഭിച്ച സംസ്‌കാര ശൂശ്രൂഷകൾ അവിണിശ്ശേരി സെൻ്റ് ജോസഫ്‌സ് പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫോറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.

 

Related posts

കാപ്പ ലംഘിച്ചതിന് വലപ്പാട് സ്വദേശി അറസ്റ്റിൽ.

Sudheer K

ബഷീർ അന്തരിച്ചു.

Sudheer K

കാഞ്ഞാണിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!