പുത്തൻപീടിക: ചന്തപ്പടി സൗഹൃദ കൂട്ടായ്മയുടെ ഓണാഘോഷത്തിൻ്റെ ഭാഗമായി പുത്തൻപീടികയിൽ വർണാഭമായ സാംസ്കാരിക ഘോഷയാത്രയും പുലിക്കളിയും സംഘടിപ്പിച്ചു. ചെണ്ടമേളങ്ങളുടെ അകമ്പടിയിൽ പുലിക്കൂട്ടങ്ങൾ നടത്തിയ നൃത്തച്ചുവടുകൾ ആവേശമായി. ഞായറാഴ്ച്ച വൈകീട്ട് പുത്തൻപീടിക ചന്തയിൽ നിന്നും ആരംഭിച്ച പുലിക്കളി രാത്രി മുറ്റിച്ചൂർ റോഡ് സെൻ്ററിൽ സമാപിച്ചു. ചന്തപ്പടി സൗഹൃദ കൂട്ടായ്മ പ്രസിഡൻ്റ് ആൽവിൻ ചക്കമ്പത്ത്, സെക്രട്ടറി ഷാജു മാളിയേക്കൽ, ട്രഷറർ
ഷിജിൽ കൊട്ടാരത്തിൽ, ടോമി പുലിക്കോട്ടിൽ, മധു കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി.
previous post
