കൊടുങ്ങല്ലൂർ: എടവിലങ്ങിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിന്റെ മകൻ അഷ്ഫാൻ ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മുങ്ങിത്താഴ്ന്ന അഷ്ഫാനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഷ്ഫാൻ.
