അന്തിക്കാട്: തൃശ്ശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം എ ക്ലാസ് മെമ്പർമാരായ സാന്ത്വനം പെൻഷൻ പദ്ധതിയിലെ അംഗങ്ങൾക്കുള്ള കർക്കിടകക്കിറ്റ് വിതരണം കാർത്തിക ഓഡിറ്റോറിയത്തിൽ നടന്നു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് സി.ആർ.മുരളീധരൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഇൻ ചാർജ് കെ.എച്ച്. ഹരിജ സ്വാഗതം പറഞ്ഞു. സിപിഐ. നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോർ കുമാർ, മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, ചേർപ്പ് മണ്ഡലം സെക്രട്ടറി കെ.കെ. ജോബി, സംഘം ഭരണസമിതി അംഗങ്ങൾ, മുൻ സംഘം പ്രസിഡന്റുമാരായ കെ.എൻ. ജയദേവൻ, ടി.കെ. മാധവൻ, കെസിസി. നാട്ടിക മണ്ഡലം സെക്രട്ടറി എം.വി.ബിന്ദ്യ, സംഘം വൈസ് പ്രസിഡന്റ് എം. ആർ. മോഹനൻ എന്നിവർ പ്രസംഗിച്ചു.
