News One Thrissur
Updates

മണലൂർ പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

കാഞ്ഞാണി: മണലൂർ പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ, ചോർന്നൊലിക്കുന്ന കാഞ്ഞാണി ബസ്റ്റാൻഡ് ഉടൻ നവീകരിക്കുക, ബസ് സ്റ്റാൻഡിലെ വിശ്രമ കേന്ദ്രത്തിലെയും, കംഫർട്ട് സ്റ്റേഷനിലെയും സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവാക്കി യാത്രക്കാർക്കും സ്ത്രീകൾക്കും ഉപയോഗപ്രദമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി, യോഗം തൃശൂർ ഡിസിസി പ്രസിഡന്റ് അഡ്വ: ജോസഫ് ടാജെറ്റ് ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ കെ കെ ബാബു, വി.ജി അശോകൻ, കെ. ബി ജയറാം, സിജോ കടവിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ദീപൻ മാസ്റ്റർ, കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ, റോബിൻ വടക്കേ തല, പിടി ജോൺസൺ, ടോണി അത്താണിക്കൽ, വാസു വളാഞ്ചേരി, സുനിത ബാബു, കവിതാ രാമചന്ദ്രൻ, ജോജു തേക്കാനത്ത്, സോമൻ വടശ്ശേരി, ഇന്ദിരാ ഉത്തമൻ, സി എൻ പ്രഭാകരൻ, സ്റ്റീഫൻ നീലങ്കാവിൽ, എന്നിവർ സംസാരിച്ചു

Related posts

ഗോപി അന്തരിച്ചു.

Sudheer K

പെരിഞ്ഞനത്ത് ക്ഷേത്രം കുത്തിത്തുറന്ന് മോഷണം

Sudheer K

തളിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കുറ്റ വിചാരണ യാത്രയുമായി കോൺഗ്രസ്സ്.

Sudheer K

Leave a Comment

error: Content is protected !!