News One Thrissur
Updates

കാഞ്ഞാണിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

അന്തിക്കാട് : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ കാഞ്ഞാണി ബസ് സ്റ്റാന്റിനുള്ളിൽ നിന്നും പിടിയിൽ. പുത്തൻപ്പീടിക സ്വദേശി മാളിയേക്കൽ വീട്ടിൽ ഫ്രാങ്കി ജോൺ (52), കാരമുക്ക് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ സുരേഷ് (50) എന്നിവരെയാണ് അന്തിക്കാട് പോലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഫ്രാങ്കി ജോൺ അന്തിക്കാട്, ഇരിങ്ങാലക്കുട, പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, വിൽപ്പനക്കായി സൂക്ഷിച്ച് കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും, രണ്ട് അടിപിടിക്കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ സുഭാഷ്, വിഷ്ണു, സിപിഒ ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Related posts

ഓടികൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്നു; പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്

Sudheer K

തൃപ്രയാർ ഏകാദശി: കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമായി.

Sudheer K

കയ്പമംഗലത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!