News One Thrissur
Updates

തൃശ്ശൂരിൽ പട്ടാപ്പകൽ മോഷണം ; രണ്ട് പേർ പിടിയിൽ

തൃശൂർ: പടിഞ്ഞാറെ കോട്ടയിൽ പട്ടാപകൽ വീട് പൊളിച്ച് സ്വർണ്ണവും വെള്ളിയും കവർന്ന തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ സഹോദരങ്ങളായ പ്രതികൾ പിടിയിൽ. തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിനാണ് കേസിനാസ്പ‌ദമായ സംഭവം നടന്നത്. വീട്ടുകാർ വീട് പൂട്ടി പുറത്ത് പോയ തക്കം നോക്കി വീടിൻെറ ഡോർ പൊളിച്ച് വീടിനകത്തു കയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം വെള്ളി ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു വൈകീട്ട് പരാതിക്കാരി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

6 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണക്കാക്കുന്നുണ്ട്. ഇക്കാര്യത്തിന് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ്‌മുഖിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

Related posts

ഷൈജു അന്തരിച്ചു.

Sudheer K

പാറളം ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയായി.

Sudheer K

അതുൽ ശശി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!