News One Thrissur
Updates

മുഖ്യമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി.

തൃപ്രയാർ: മുഖ്യമന്ത്രി വി.ഡി.സതീശൻ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ദേവസ്വം കമ്മീഷണർ എം മനോജ്കുമാർ, ക്ഷേത്രം മാനേജർ വി എൻ ഹരിഹര ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മടങ്ങിയത്. ചെന്ത്രാപ്പിന്നി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ഷജിൽ വി.ഡി.സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഡി സി സി സെക്രെട്ടറി അനിൽ പുളിക്കൽ എന്നിവർ മുഘ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Related posts

വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി.

Sudheer K

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

Sudheer K

ലീല അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!