News One Thrissur
Updates

വടക്കേ കാരമുക്ക് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു.

കണ്ടശാംകടവ്: വടക്കേ കാരമുക്ക് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ മുതൽ വീടുകളിലേക്ക് ലില്ലിപ്പൂവ് എഴുനള്ളിപ്പ് നടത്തി. വൈകീട്ട് ജപമാല, ആരാധന, ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നെവേന തുടർന്ന് വിശുദ്ധന്റെ കൂടുതുറക്കൽ, തിരുസ്വരൂപം എഴുന്നള്ളിച്ചു വെക്കൽ, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായി. റവ. ഫാ. പോർ ചാലിശ്ശേരി കാർമ്മികനായി. തിരുനാൾ ദിവസമായ ഞായറാഴ് രാവിലെ നടന്ന തിരുനാൾ പാട്ടു കുർബ്ബാനക്ക് റവ. ഫാ. ആൻസൻ നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. റവ. ഫാ. അനീഷ് കുത്തൂർ സഹകാർമ്മികനായി. റവ. ഫാ. ടൈസൻ മണ്ടുംപാൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും . വൈകീട്ട് സെന്റ് വിൻസെന്റ് ഡി പോൾ യൂണിറ്റിൽ നിന്നും ലില്ലിപൂവ് എഴുന്നള്ളിപ്പ്, യൂണിറ്റിന്റെ വടക്കേ അതിർത്തിയിൽ നിന്നും ആരംഭിച്ച് കുരിശുപള്ളിയിൽ സമാപിച്ചു. . തിങ്കളാഴ്ച വൈകീട്ട് 6 ന് മരിച്ചവർക്കു വേണ്ടിയുളള ദിവ്യബലി നടത്തും. റവ. ഫാ. ടോണി വാഴപ്പിള്ളി കാർമ്മികനാകും.. വൈകീട്ട് 7ന് സിനിമ പ്രദർശനവും ഉണ്ടായിരിക്കും. വികാരി ഫാദർ പ്രതീഷ് കല്ലറക്കൽ, കൈകാരൻമാരായ ജോസഫ് ജോയ് ചിറ്റിലപ്പിള്ളി, സെബാസ്റ്റ്യൻ ജേക്കബ്ബ്, ജനറൽ കൺവീനർ ജോജു നെല്ലിശ്ശേരി, ജോയിന്റ് കൺവീനർമാരായ ആൻസൻ ആന്റണി, റെജിൻ വത്സൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related posts

പി.പി. തങ്കച്ചൻ അന്തരിച്ചു.

Sudheer K

പെരിഞ്ഞനത്ത് തീപ്പൊള്ളലേറ്റ യുവതി മരിച്ചു

Sudheer K

ചാവക്കാട് മഴയിൽ വീട് തകർന്നു വീണു. വീട്ടുകാർ പുറത്തു പോയതിനാൽ അപകടം ഒഴിവായി.

Sudheer K

Leave a Comment

error: Content is protected !!