News One Thrissur
Updates

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം.

ആലപ്പുഴ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ(22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ മകൾ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അച്ചു എസ് ദാസ്. പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.

Related posts

നന്ദകിഷോറിന്റെ ‘എന്റെ വികടാന്വേഷണ പരീക്ഷണങ്ങൾ’ പുസ്തക പ്രകാശനം നവംബർ 13ന്

Sudheer K

കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവയുമായി അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ഉത്തരവ് പ്രകാരം ജയിലിലാക്കി.

Sudheer K

സതീശൻ നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു

Sudheer K

Leave a Comment

error: Content is protected !!