News One Thrissur
Updates

കാഞ്ഞാണിയിൽ ആവേശം തീര്‍ത്ത് ടി.എന്‍ പ്രതാപന്റെ സ്ഥാനാര്‍ത്ഥി പര്യടനം

കാഞ്ഞാണി: ആവേശംതീര്‍ത്ത് ടി.എന്‍ പ്രതാപന്റെ സ്ഥാനാര്‍ത്ഥി പര്യടനം. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ട് സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ആനക്കാട് സെന്ററില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായി ടി.വി ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ അന്തിക്കാട്, കെ.കെ ബാബു, കെ.ബി ജയറാം, വി.ജി അശോകന്‍,എം,വി അരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കനാല്‍പ്പാലം, കാഞ്ഞാണി സെന്റര്‍, അംബേദ്ക്കര്‍ നഗര്‍, കമ്പനി സെന്റര്‍, ചാത്തന്‍കുളങ്ങര ക്ഷേത്രപരിസരം,രാമന്‍കായല്‍ ചീപ്പ് പരിസരം, ഫ്രാന്‍സിസ് ലൈന്‍,വിളക്കുംകാല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി, ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുവാനായി എത്തിയത്.

Related posts

കാവടികൾ നിറഞ്ഞാടി തായംകുളങ്ങര തൈപ്പൂയ്യ മഹോത്സവം

Sudheer K

അരിമ്പൂരിൽ നേത്ര പരിശോധന ക്യാമ്പ്.

Sudheer K

കിഴുപ്പിളളിക്കരയിൽ വനിതാ ഹോട്ടലിനും ഉടമയ്ക്കും നേരെ ആക്രമണം: ഫിറ്റ്‌നസ് പരിശീലകൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!