News One Thrissur
Updates

കൃഷിയിറക്കുന്നതിനുള്ള അനുമതിയേകി തൃപ്രയാർ തേവർ ചാലുകുത്തി.

തൃപ്രയാർ : തേവർ പുലർച്ചെ വലപ്പാട് വെന്നിക്കൽ ക്ഷേത്രത്തിൽ പറയും കോതകുളത്ത് ആറാട്ടും കഴിഞ്ഞ് കൃഷിയിറക്കുന്നതിനുള്ള അനുമതിയേകി ചാലുകുത്തൽ ചടങ് നടത്തി. പൈനൂരിൽ ടിപ്പുസുൽത്താൻ കരമൊഴിവായി പതിച്ചു കൊടുത്ത നിശ്ചിത സ്ഥലത്ത് ഇറങ്ങി തേവരുടെ കോലം വഹിച്ച കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആന രവിപുരം ഗോവിന്ദൻ 3 തവണ നിലത്ത് കൊമ്പ് കുത്തി മണ്ണ് എടുത്തു. കൊമ്പിൽ കോർത്തെടുത്ത മണ്ണ് പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു. ഈ മണ്ണ് കൃഷിഭൂമിയിൽ വിതറിയാൽ കൂടുതൽ വിളവു ലഭിക്കുമെന്നാണ് വിശ്വാസം. ചാലുകുത്തൽ സമയത്ത് ശംഖനാദവും ആചാര വെടിയും മുഴക്കി. അവകാശികളായ കണ്ണാത്ത് തറവാട്ടംഗങ്ങൾ തേവർക്കു മുന്നിൽ പറ നിറച്ചു. പഴയ കാലത്തെ രാജാക്കന്മാരുടെ വെട്ടിപ്പിടുത്തതിൻ്റെ സൂചനയായും ചടങ്ങിനെ കാണുന്നവർ ഉണ്ട്. ഒരു ദിവസം കൊണ്ട് എത്ര സ്ഥലം ഉഴുതുമറിക്കുന്നുവോ അത്രയും സ്ഥലം ആ ആൾക്ക് അവകാശപ്പെട്ടതായി ത്തീരുന്നുവെന്നത്രെ അലിഖിത നിയമം. ചേർപ്പിൽ ഭഗവതിയുടെ മകീര്യം പുറപ്പാടു ദിനത്തിൽ പടിഞ്ഞാട്ടുമുറിയിലും പഴുവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചും ഇത്തരത്തിൽ ചടങ്ങുകൾ പതിവുണ്ട്.

Related posts

ഡിജിറ്റൽ റീ സർവെ കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു: അളന്ന് തീർത്തത് 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിൽ

Sudheer K

കാറിടിച്ച് ബൈക്ക് യാത്രക്കാരനായ 21കാരന് ദാരുണാന്ത്യം

Sudheer K

ബീന അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!