News One Thrissur
Updates

തൃത്തല്ലൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

വാടാനപ്പള്ളി : തൃത്തല്ലൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗറിൽ ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻവീട്ടിൽ അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ മജീദ് (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 ഓടെ ഉണ്ടായ അപകടത്തിൽ കുട്ടികളടക്കം ചാവക്കാട് സ്വദേശികളായ കുടുംബത്തിലെ ആറ് പേർക്കാണ് പരിക്കേറ്റത്. ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി വീട്ടിൽ അലി (64) ഭാര്യ ഷഹർബാൻ (55), മക്കളായ ഖദീജ (22), ഫാത്തിമ ( 18 ), ഐഷ (10), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിൽ വാരിയെല്ല് തകർന്ന് വയറിനുള്ളിൽ തുളഞ്ഞു കയറി പരിക്കേറ്റ അബ്ദുൽ മജീദ് ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അലിയെ പിന്നീട് എറണാംകുളം ലെക് ഷോർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽ പെട്ട എല്ലാവർക്കും സാരമായാണ് പരിക്കുണ്ട്. പെരിഞ്ഞനത്തെ ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചത്.
റസീനയാണ് അബ്ദുൽ മജീദിൻ്റെ ഭാര്യ.
മക്കൾ: ഹിബ, ലുബാബ് . മരുമകൾ: ഷാരൂൺ.
ഖബറടക്കം പുതിയറ പള്ളി ഖബർസ്ഥാനിൽ ബുധനാഴ്ച നടക്കും.

 

Related posts

അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഓടിന്റെ വലിയ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

Sudheer K

മനോജ്‌ അന്തരിച്ചു.

Sudheer K

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!