News One Thrissur
Updates

ടിഎന്‍ പ്രതാപന്‍ പത്രിക സമര്‍പ്പിച്ചു.

തൃശൂര്‍: യുഡിഎഫ് മണലൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തൃശൂര്‍ കലക്ടറേറ്റില്‍ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കുമൊപ്പമെത്തിയാണ് തദ്ദേശ സ്വയംഭരണ ജില്ലാ ജോയിന്റെ ഡയരക്ടര്‍ എസ് ശ്യാമള ലക്ഷ്മി മുമ്പാതെ പത്രി സമര്‍പ്പിച്ചത്. രാവിലെ ഗുരുവായൂര്‍ അമ്പലം, പാലയൂര്‍ ചര്‍ച്ച് പാടൂര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അദ്ദേഹത്തമെത്തിയത്.എ.എസ്.എം അസ്ഗറലി തങ്ങള്‍, പി.ആര്‍ എന്‍ നമ്പീശന്‍,പി.ജെ ജോസ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ്റ്, അനില്‍ അക്കര, സി.സി ശ്രീകുമാര്‍,സുനില്‍ അന്തിക്കാട്, സുനില്‍ ലാലൂര്‍ കെ.കെ ബാബു, സി.ഐ സെബാസ്റ്റ്യന്‍,പി.കെ രാജന്‍,കെ.ബി ജയറാം,സി.ജെ സ്റ്റാന്‍ലി,കെ.എസ് ദീപന്‍ മാസ്റ്റര്‍, സുബൈദ മുഹമ്മദ്, സി.എം നൗഷാദ് തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം കളക്ട്രേറ്റിൽ എത്തിയിരുന്നു .

.

Related posts

വത്സല അന്തരിച്ചു.

Sudheer K

മൂന്ന് പീടികയിൽ ആറ് പേരെ കടിച്ച പട്ടിക്ക് പേ വിഷബാധയെന്ന് സ്ഥിരീകരണം

Sudheer K

ഗോപാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!