News One Thrissur
Updates

റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണ്ണം ചാരിറ്റബിൾ ട്രസ്റ്റ് മാധ്യമ പ്രവർത്തകർക്കു സ്നേഹാദരവും പ്രസംഗ മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി

അന്തിക്കാട് : അന്തിക്കാട് ത്രിവർണം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു താന്ന്യം ചാഴുർ അന്തിക്കാട് മേഖലയിലെ മാധ്യമ പ്രവർത്തകർക്ക് സ്നേഹാദരവ് നൽകുകയും ഗാന്ധി ജയന്തി ദിനത്തിൽ നടന്ന പ്രസംഗ മത്സരത്തിലെ വിജയികൾക്ക് പുരസ്‌കാര വിതരണവും നടത്തി .

അഡ്വ. എ.യു. രഘുരാമൻപ്പണിക്കർ ഉദ്ഘടാനം ചെയ്തു. ത്രിവർണം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ടി ആർ ജോയ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ജോസ് വള്ളൂർ സമ്മാനദാനം നിർവഹിച്ചു. ടി എൽ ജോബി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. വി ബി ലിബീഷ്, അഡ്വ. എ.വി.
യദുകൃഷ്ണൻ അന്തിക്കാട്, ആന്റോ തൊറയൻ, അശ്വിൻ ആലപ്പുഴ, ഷാനവാസ് അന്തിക്കാട്, എം.ബി. സജീവൻ, അശോകൻ കോമത്തുംകാട്ടിൽ എന്നിവർ സംസാരിച്ചു.
സതീശൻ അന്തിക്കാട്, ഗ്രാമപഞ്ചായത്തു അംഗങ്ങളായ സിദ്ധാർത്ഥൻ കളത്തിൽ, ശാലിനി സന്ദീപ്, മിജി ലോനപ്പൻ, സിമി ജോജു , സൊസൈറ്റി അംഗങ്ങളായ യോഗനാഥൻ കരിപ്പാറ, സാലി കാട്ടൂർ, മിനി ഷാജു എന്നിവർ നേതൃത്വം നൽകി.

Related posts

നാട്ടികയിൽ കുടുംബശ്രീ ഓണം വിപണന മേളക്ക് തുടക്കമായി

Sudheer K

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Sudheer K

സുഭാഷിതൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!