വാടാനപ്പള്ളി : തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മാനവിന് മനസ്നിറയെ സ്നേഹവും അനുമോദനവും ആശംസകളും സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ചു. തൻ്റെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കളഞ്ഞു പോയ സ്വർണ്ണ കൈചെയ്യിൻ മാനവിന് സ്കൂൾ കളിസ്ഥലത്തുനിന്നും കിട്ടുകയും അത് ക്ലാസ് ടീച്ചറായ കീർത്തന ടീച്ചറെ മാനവ് ഏല്പിക്കുകയും ചെയ്തു. സ്കൂൾ അധികൃതർ കൈ ചെയ്യിൻ നഷ്ട്ടപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി സ്വർണ്ണ ചെയിൻ കൈമാറുകയും സ്വർണ്ണാഭരണങ്ങൾ സ്കൂളിലേക്ക് അണിഞ്ഞു വരെരുത് എന്ന് നിയമം പാലിക്കണമെന്നും അഭ്യർത്ഥിച്ചു. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ മാനവിനെ അഭിനന്ദിക്കുകയും കൈ ചെയിൻ നഷ്ട്ടപ്പെട്ട് തിരികെ ലഭിച്ച അസ്‌ലഹയുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും നല്കിയ ഉപഹാരങ്ങളും സമ്മാനിച്ചു.
മണപ്പാട് താമസിക്കുന്ന കാക്കനാട് മണികണ്ഠൻ്റെയും ലക്ഷ്മിയുടെയും മകനാണ് കെ.’ എം മാനവ്
