തിരുവനന്തപുരം: കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തൃശ്ശൂർ കൊടകര സഹൃദയ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 42 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
previous post
next post
