News One Thrissur
Updates

മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു.

കാഞ്ഞാണി : മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ കാഞ്ഞാണി സെൻ്ററിലെ ശ്രീനാരായണ ഗുരുസ്വാമി സന്നിധിയിൽ നിന്ന് മൂന്ന് ആനകളോടേയും തേര്, കാവടി,താലം, പഞ്ചവാദ്യം, നാദസ്വരം, ഉടുക്ക് എന്നിവയോടെ എഴുന്നെള്ളിപ്പുംനടന്നു. വൈകീട്ട് ആറിന് സത്രം ശിവക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നെള്ളിപ്പും ഉണ്ടായി. ഭജനയും വെട്ടും തടയും നടന്നു. ആഘോഷത്തിൻ്റെ ഭാഗമായി കഴിഞ്ഞ മാസം 22 മുതൽ വിവിധ കലാപരിപാടികളും 28 മുതൽ ദിവസവും അന്നദാനമുണ്ടായിരിന്നു. കമ്മിറ്റി പ്രസിഡൻ്റ് പി.സി. സുധീർ, സെക്രട്ടറി എം.ടി.താജൻ,കൺവീനർ സുനിൽ കൊച്ചത്ത്, കമ്മറ്റി അംഗം പി. ബി .ആദിത്യൻ എന്നിവർ നേതൃത്വം നൽകി.

Related posts

കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ ദീപ പ്രതിഷ്ഠയുടെ പുനസ്ഥാപനം വെള്ളിയാഴ്ച

Sudheer K

വാടാനപ്പള്ളി ബി.വി. എൽപി സ്കൂൾ 96-ാം വാർഷികം: വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ സ്മാരക പുരസ്കാരം ശലഭ ശങ്കറിന് സമ്മാനിച്ചു.

Sudheer K

പാമ്പ് കടിയേറ്റ് യുവതി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!