News One Thrissur
Updates

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

ന്യൂഡൽഹി : മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസായിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ച് നാളുകളായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു. മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ ആഭ്യന്തര മന്ത്രിശിവരാജ് പാട്ടീലായിരുന്നു . ഭീകരാക്രമണത്തെ തുടർന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ഏഴ് തവണയാണ് ലാത്തൂർ ലോക്‌സഭാ സീറ്റിൽ നിന്നും ശിവരാജ് പാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടത്.

Related posts

ഇരിങ്ങാലക്കുടയിൽ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയതിന് രണ്ട് പേർ അറസ്റ്റിൽ

Sudheer K

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.

Sudheer K

തൃശ്ശൂരിൽസെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Sudheer K

Leave a Comment

error: Content is protected !!