ഇരിങ്ങാലക്കുട : വെളുത്തൂർ പറക്കാട് സ്വദേശിയിൽ നിന്ന് 1,73,00000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഇടുക്കി നെടുംങ്കണ്ടം കൽകൂന്തൽ സ്വദേശി പങ്കജം കോട്ടേജ് വീട്ടിൽ ദിപിൻ സാമ്രാജ് (25) നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം എറണാംകുളം എടപ്പിള്ളിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
വയോധികനെ ഫോണിൽ വിളിച്ച് സി ബി ഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 01.10.2025 തിയ്യതി മുതൽ 10.10.2025 തിയ്യതി വരെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് ചെയ്തിരിക്കയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളിൽ നിന്നും നിന്നും 1,73,00000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്.
നഷ്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 346500/- (മൂന്ന് ലക്ഷത്തി നാൽപ്പത്തിയാറായിരത്തി അഞ്ഞൂറ്) രൂപ ദിപിൻ സാമ്രാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി കമ്മീഷൻ കൈപറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ദിപിൻ സാമ്രാജിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ദിപിൻ സാമ്രാജ് ഇടുക്കി കരിമണൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കോട്ടോർ സൈക്കിൾ ഓടിച്ച കേസ്സിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, ജി എസ് ഐ മാരായ സുജിത്ത് കുമാർ പി എസ്, ജെസ്റ്റിൻ കെ വി, സി പി ഒ മാരായ സച്ചിൻ, അനന്തുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
