കാഞ്ഞാണി: 105വർഷങ്ങൾക്ക് മുൻപ് ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ നവീകരണത്തിൻ്റെയും ശീവേലി നടപ്പുര നിർമ്മാണത്തിൻ്റേയും ശിലാസ്ഥാപന കർമ്മം കാനാടിക്കാവ് മഠാധിപതി ഡോ. വിഷണുഭാരതീയ സ്വാമികൾ നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ സൂര്യൻ പൂവ്വശ്ശേരി,ക്ഷേത്രം മേൽശാന്തി സിജിത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. കൺവീനർ ഗോപി കോരത്ത്, സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട്, ട്രഷറർ വേണുഗോപാലൻ, മാനേജർ പ്രദീപ്, സമാജം ഭരണസമിതി അംഗങ്ങൾ, നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, എസ്എൻജി എസ് സംരക്ഷണ സമിതി, മാതൃസമിതി, ക്ഷേത്ര വിദ്യാലയ സമിതി കൺവീനർ സജീവൻ, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
