News One Thrissur
Updates

‘വിജ്ഞാന ചാഴൂർ ’ പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

ചാഴൂർ: ഗ്രാമപഞ്ചായത്തിൽ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ‘വിജ്ഞാന ചാഴൂർ ’ എന്ന പേരിൽ പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. മോഹൻദാസ് തൊഴിൽ മേള ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീരാഗ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാർ, സി ഡി എസ് മെമ്പർമാർ, കുടുംബശ്രീ ബ്ലോക്ക് കോ- ഓർഡിനേറ്റർമാർ, തീമാറ്റിക് എക്സ്പേർട്ട്, ആർജിഎസ് എ കോ-ഓർഡിനേറ്റർ, കമ്മ്യൂണിറ്റി അംബാസിഡർമാർ, എസ് സി പ്രൊമോട്ടർ,പ്രേരക് എന്നിവർ പങ്കെടുത്തു.
തൊഴിൽ മേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി 5 തൊഴിൽ ദാതാക്കളും 25 ഉദ്യോഗാർത്ഥികളും ഇന്റർവ്യൂവിൽ പങ്കെടുത്തു. തൊഴിൽ മേളയിൽ 2 ഉദ്യോഗാർത്ഥികളെ നേരിട്ട് തെരഞ്ഞെടുക്കുകയും 23 പേർ ഷോർട്ട്ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.

Related posts

ജോബ് അന്തരിച്ചു.

Sudheer K

പണം വച്ച് ചീട്ടുകളി; വാടാനപ്പള്ളിയിൽ എട്ടംഗ സംഘം അറസ്റ്റിൽ, പിടിച്ചെടുത്ത് 82,670 രൂപ

Sudheer K

പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികാഘോഷം

Sudheer K

Leave a Comment

error: Content is protected !!