News One Thrissur
Updates

നാട്ടികയിൽ ‘കൂൺ ഗ്രാമം’ പദ്ധതിക്ക് തുടക്കം

തൃപ്രയാർ : നാട്ടിക നിയോജക മണ്ഡ ലത്തിൽ കൂൺ കൃഷി വ്യാപിപ്പിക്കു ന്നതിനും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനുമായി ‘കൂൺ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി സഹകരിച്ച് കാർ ഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. 30.25 ലക്ഷംരൂപയാണ് പദ്ധ തിക്കായി വകയിരുത്തിയിട്ടുള്ളത്. ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് അധ്യക്ഷത വഹിച്ചു. ഹോർ ട്ടികൾച്ചർ കൃഷി ഡെപ്യൂട്ടി ഡയറ ക്‌ടർ പി ഐ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരിച്ചു.

പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ രണ്ട് കൂറ്റൻ കൂൺ ഉത്പാദന യൂണിറ്റുകൾ, 100 ചെറുകിട യൂണിറ്റുകൾ, ഒരു വിത്തുത്പാദന യൂണിറ്റ്, മൂന്ന് സംസ്കരണ യൂണിറ്റുകൾ, രണ്ട് പായ്ക്ക് ഹൗസുകൾ, മൂന്ന് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കും. കർഷകർ ക്കായി പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കും. ബ്ലോക്ക് തല പരിശീലനത്തിന് ശേഷം തെരഞ്ഞെടുത്ത നൂറിലധികം കർഷകർ മണ്ഡലം തല പരിശീലനത്തിലും പങ്കെടുത്തു. സംസ്ഥാനത്തെ മികച്ച കൂൺ കർഷകനുള്ള പുരസ്കാരം നേടിയ എൻ വി രാഹുൽ കർഷകർക്കായി പരിശീലന ക്ലാസ്സെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ കെ ശശിധരൻ, എ കെ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റുമാരായ എം ആർ ദിനേശൻ, ജീന നന്ദൻ, കെ കെ മോഹൻദാസ്, ശുഭ സുരേഷ്, നാട്ടിക ഗ്രാമപഞ്ചായത്ത് അംഗം സി എസ് മണികണ്ഠൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ കെ സി റൈഹാന, സി ഡി മാലിനി, കെ കെ ഹേന, മറ്റു കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.

Related posts

പുലിയുടെ ആക്രമണം; മലക്കപ്പാറയിൽ വയോധിക കൊല്ലപ്പെട്ടു

Sudheer K

വലപ്പാട് കോതകുളം ബീച്ചിനടുത്ത് കെഎസ്ഇബി ട്രാൻസ്ഫോർമർ കത്തി നശിച്ചു.

Sudheer K

പൊതു സ്ഥലത്തേക്ക് മലിന ജലം ഒഴുക്കി വിട്ട കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം പിഴ

Sudheer K

Leave a Comment

error: Content is protected !!