ഇരിങ്ങാലക്കുട : തിരുവില്വാമലയിൽ ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ പ്രോജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതിൽ പണം നിക്ഷേപിച്ചാൽ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പുത്തൻചിറ സ്വദേശിയിൽ നിന്ന് രണ്ട് തവണമായി 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റിൽ.ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രീ ( 61 )യെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ജയശ്രീ വടക്കാഞ്ചേരി, തൃശ്ശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് തട്ടിപ്പ് കേസുകളിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു.സി.എൽ, വനിതാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻ ചാർജ്, എസ്.ഐ സൗമ്യ.ഇ.യു, എ.എസ്.ഐ. സീമ, എസ്.ഐ.മാരായ പ്രസാദ്, സുമൽ, എസ്.സി.പി.ഒ മാരായ ഉമേഷ്. ജീവൻ, അബിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
previous post
