News One Thrissur
Updates

തളിക്കുളം ബ്ലോക്കിലെ ആശമാർക്ക് പരിശീലനം ആരംഭിച്ചു.

വാടാനപ്പള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും വാടാനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ആശപ്രവർത്തകർക്കുള്ള പത്താം മൊഡ്യുൾ ത്രിദിന പരിശീലനം ആരംഭിച്ചു.വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിമിഷ അജീഷ് അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. ആർ. ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇബ്രാഹിം പടുവിങ്ങൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് സുപ്പർവൈസർ ടി.പി.ഹനീഷ്കുമാർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർ കെ.ബി.സുധ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.സുജയ. എ നന്ദിയും പറഞ്ഞു. പബ്ലിക് ഹെൽത്ത് നഴ്സിങ്ങ് സൂപ്പർവൈസർ കെ.രജനി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി.ഷീജമോൾ,,പി.ആർ. ഓ.പി.ബി.അനുശ്രീ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ജി.ഗിരീഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ടി.ബി.ലക്ഷമി തുടങ്ങിയവർ നേതൃത്വം നൽകി.ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി,തളിക്കുളം, നാട്ടിക, വലപ്പാട് എന്നീ പഞ്ചായത്തുകളിലെ ആശമാർ പങ്കെടുത്തു.

Related posts

ചാവക്കാട് സബ്ജിയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു.

Sudheer K

താന്ന്യത്ത് വിഷരഹിത രഹിത പച്ചക്കറി കൃഷി ആരംഭിച്ച് നെഹ്റു സ്‌റ്റഡി സെന്റർ

Sudheer K

വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!