തൃപ്രയാർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു.യൂത്ത് കോൺഗ്രസ്സ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം പച്ചക്കറിത്തൈകൾ വിതരണം ചെയ്തു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയതു. യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റാനിഷ്.കെ.രാമൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.യദു കൃഷ്ണൻ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ്സ് നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ തോമസ് മുഖ്യപ്രഭാഷണവും കെ.എസ്.യു ജില്ലാ സെക്രട്ടറി എം.പി.വൈഭവ് ആമുഖ പ്രഭാഷണവും നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എം.സിദ്ധിഖ് ,വാർഡ് മെമ്പർ സി.എസ് മണികണ്ഠൻ , യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അഭിഷിക് സി.ബി, വരുൺ ദേവ്,അമൽ ധർമ്മരത്നം, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഷൈൻ നാട്ടിക ,പി.സി.മണികണ്ഠൻ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.സഗീർ പടുവിങ്ങൽ, റസൽ, ലയേഷ് മാങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
