News One Thrissur
Updates

വീട്ടമ്മയെ വെട്ടിപ്പരിക്കൽപ്പിച്ച് സ്വർണ്ണം കവർന്ന സംഭവം: പ്രതിയെ തെളിവെടുപ്പിന് എത്തിച്ച് പോലീസ്

എസ്.എൻ. പുരം: എകെജി റോഡിൽ വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് മാല പൊട്ടിച്ച കേസിൽ പിടിയിലായ പ്രതിയെ പോലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പനങ്ങാട് സ്വദേശി കരീപ്പാടത്ത് അരവിന്ദാക്ഷൻ്റെ ഭാര്യ ജയ (60) യെയാണ് അക്രമിയും പരിസരവാസിയുമായ വിജേഷ് എന്നയാൾ കുത്തിയത്. ജയയെ കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജയയുടെ കഴുത്തിൽകിടന്നിരുന്ന മൂന്ന് പവൻ്റെ സ്വർണമാലയാണ് അക്രമി തട്ടിയെടുത്തത്. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം പൊട്ടി നിലത്ത് വീണത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജയയുടെ കയ്യിലുണ്ടായിരുന്ന വള പൊട്ടിച്ചെടുക്കാൻ പ്രതി ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയയെ പോലീസ് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വയറിൻ്റെ ഭാഗത്തും ഷോൾഡറിലും ഉൾപ്പെടെ ശരീരത്തിൽ അഞ്ച് കുത്തേറ്റ ഇവർക്ക് ശാസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ജയ അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞതായി പോലീസ് അറിയിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം കൂടുതൽ അന്വേഷണം നടത്തുന്നതിനും തട്ടിയെടുത്ത സ്വർണ്ണമാല കണ്ടെത്തുന്നതിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു

Related posts

തളിക്കുളം സ്വദേശിയെ കാണ്മാനില്ല

Sudheer K

നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിലേക്ക് എം.എ. യൂസഫലിയുടെ സഹായ ധനം 5 ലക്ഷം കൈമാറി.

Sudheer K

ബസ്സിൽ കയറുമ്പോൾ കോളേജ് വിദ്ദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറി: ബസ് കണ്ടക്ടർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!