News One Thrissur
Updates

കോടന്നൂരിൽ ബാറിൽ വെച്ച് സോഡാകുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ.

ചേർപ്പ്: കോടന്നൂർ പൂരം ബാറിൽ അക്രമം നടത്തി ഒരാളെ സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച നാല് പേരെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി അമ്പലനട സ്വദേശി പറത്തിലാൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന മനീഷ് (37), വെങ്ങിണിശ്ശേരി സ്വദേശി കക്കാട്ടിൽ വീട്ടിൽ മനോജ് (49), കണ്ണൂർ ചെങ്ങോലൈ സ്വദേശിയും ഇപ്പോൾ വെങ്ങിണിശ്ശേരിയിൽ താമസക്കാരനുമായ ചാരിചിറ്റി വീട്ടിൽ ബാബു (52), പാറളം സ്വദേശി കുറുവത്ത് വീട്ടിൽ ഷാജു (53) എന്നിവരാണ് അറസ്റ്റിലായത്. കോടന്നൂർ ചാക്യാർ കടവ് സ്വദേശി ചിറയത്ത് വീട്ടിൽ സ്റ്റെബി (43) ക്കാണ് പരിക്കേറ്റത്. ഞായർ രാത്രി എട്ടരയ്ക്കാണ് സംഭവം. സ്റ്റെബി ഓർഡർ ചെയ്ത മദ്യം പ്രതികൾ എടുക്കുവാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ സോഡാ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ സ്റ്റെബിയെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ മാരായ കെ എസ് സുബിന്ദ്, എം എസ് ഷാജു, സജിപാൽ, എഎസ്ഐ ഷീജ, സിപിഒ മാരായ എ ഒ വിപിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related posts

വീട്ടിൽ അതിക്രമിച്ചു കയറി ജനാലകൾ തല്ലിത്തകർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

Sudheer K

ആർ.കെ. മുഹമ്മദ് അന്തരിച്ചു.

Sudheer K

കയ്പമംഗലം കൊപ്രക്കളം-പഞ്ഞംപള്ളി റോഡിന്റെ ശോചനീയാവസ്ഥ: ആക്ഷൻ കൗൺസിൽ ജന മുന്നേറ്റ സംഗമം സംഘടിപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!