News One Thrissur
Updates

തൃപ്രയാർ ടെമ്പിൾ സിറ്റി ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും.

തൃപ്രയാർ: ലയൺസ് ക്ലബ്ബ് തൃപ്രയാർ ടെമ്പിൾ സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. തൃപ്രയാർ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ടോണി ഏനോക്കാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആർ.ഐ. എം സക്കറിയ അധ്യക്ഷത വഹിച്ചു. സ്ഥാനാരോഹണ ചടങ്ങ് സെക്കൻ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ കെ.എം. അഷറഫ് നിർവഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ സുരേഷ് കെ. വാര്യർ പുതിയ മെമ്പർമാരെ ഇൻഡകറ്റ് ചെയ്തു. ഷാജി ചാലിശ്ശേരി, സോൺ ചെയർമാൻ പ്രസന്നൻ തറയിൽ, രജനി ഉണ്ണികൃഷ്ണൻ, ജോസ് താടിക്കാരൻ എന്നിവർ പ്രസംഗിച്ചു. കാൻസർ രോഗിക്ക് ചികിത്സാ സഹായം, വീൽ ചെയർ, ഭക്ഷ്യകിറ്റ് എന്നിവ സേവന പദ്ധതികളുടെ ഭാഗമായി വിതരണം ചെയ്തു. ഭാരവാഹികളായി ഷാജി ചാലിശ്ശേരി( പ്രസിഡൻ്റ്), സൂരജ് വേളയിൽ (സെക്രട്ടറി), കാർത്തികേയൻ കുന്നുങ്ങൽ (ട്രഷറർ), ഷൈനി സജിത്ത് (ജോ. സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റു.

ജോഷി കോഴിപ്പറമ്പിൽ, ഹുസൈർ മുഹമ്മദ്, ഇ.പി.തോമസ് , റാഫി എം.സി.എം, സജിത്ത് വേളയിൽ, സീമ സക്കറിയ, എ.എൻ.ജി ജെയ്ക്കോ എന്നിവർ നേതൃത്വം നൽകി.

Related posts

കയ്‌പമംഗലം ബസ്സ്‌റ്റാൻഡ് നാടിന് സമർപ്പിച്ചു.

Sudheer K

മാർ അപ്രേം കാലം ചെയ്തു

Sudheer K

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!