തൃശൂർ: പുതുക്കാട് ബാർ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോൺ എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നെമുക്കാലോടെയാണ് സംഭവം, പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഹേമചന്ദ്രൻ, ഞായറാഴ്ച ഉച്ചയ്ക്ക് ബാറിൽ മദ്യാപിക്കാനെതിയ ഫിജോ ജോണുമായി മറ്റ് ജീവനക്കാർ തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം ഭീഷണിയും വക്കേറ്റവുമായി പുറത്ത് പോയ പ്രതി രാത്രി ബാർ അടച്ച ശേഷം പുറത്തേക്ക് വരികയായിരുന്ന ഹേമചന്ദ്രനെ കുതിക്കൊലപ്പെടുത്തുകയായിരുന്നു പറയുന്നു
