News One Thrissur
Updates

മുറ്റിച്ചൂർ ഉറൂസിന് ശനിയാഴ്ച കൊടിയേറും

മുറ്റിച്ചൂർ: ശൈഖുന ജലാലുദ്ധീൻ അഹ്മദുൽ ഖാദിരിയുടെ ഇരുപത്തിരണ്ടാം ഉറൂസ് മുബാറക്കിന് ശനിയാഴ്ച കൊടിയേറും. 19, 20, 21 ദിവസങ്ങളിലാണ് ഉറൂസ്. ശനിയാഴ്ച രാവിലെ 9 ന് ഇ .കെ. മുഹമ്മദ് ബാവ മുസ്ലിയാർ കാർമ്മികനാകും. തുടർന്ന് നടക്കുന്ന കൂട്ടസിയാറത്തിന് സയ്യിദ് ഖമറുദ്ധീൻ ബാദുഷ തങ്ങൾ നേതൃത്വം നൽകും. വൈകീട്ട് 4ന് ഷാഹിദുൽ ഉലമ വെന്മേനാട് ഉസ്താതാദ് നേതൃത്വം നൽകുന്ന ഖത്തം ദുആയും രാത്രി 7 .30 ന് മുറ്റിച്ചൂർ മഹല്ല് ഖത്തീബ് സിദ്ധീഖ് ബാഖവിയുടെ അനുസ്മരണ പ്രഭാഷണവുമുണ്ടാകും.

തുടർന്ന് ഹംസ മഹ് മൂദിയുടെ നേതൃത്വത്തിൽ ബുർദ്ദ മജ് ലിസും അരങ്ങേറും.

ഞായറാഴ്ച ഉച്ചയ്ക്ക് 1 30 ന് ആരംഭിക്കുന്ന ഖാദിരിയ്യ റാത്തീബിന് കാസിം അഹസനി കോഴിക്കോട്, ഷാഹുൽ ഹമീദ് അഹ്സനി മുപ്പട്ടിത്തറ, എം അബ്ദുറഹ്മാൻ മുസ്‌ലിയാർ കോഴിക്കോട്, ഹാഷിം കോയ തങ്ങൾ കല്ലടിക്കോട്, കെ സി മുഹമ്മദ് ഷാമിൽ ഹിഷാമി പാലക്കാട്, കാസിം മുസ്ലിയാർ കാളിയ റോഡ്, കെ ബി ഹംസ ഹാജി, മുസ്തഫ മുസ്ലിയാർ കൊളത്തൂർ, മുസ്തഫ മുസ്ലിയാർ എടക്കഴിയൂർ. എന്നിവർ നേതൃത്വം നൽകും.

വൈകീട്ട് 7ന് ദുആ മജ്ലിസുമുണ്ടാകും.ഇ കെ മുഹമ്മദ് അഹ്സനി കോഴിക്കോട്, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ പൊന്നാനി. എന്നിവർ നേതൃത്വം നൽകും. തിങ്കൾ രാവിലെ 8ന് ഇ കെ അബ്ദുള്ള സഖാഫി നേതൃത്വം നൽകുന്ന സിയാറത്ത് ഉണ്ടാകും.രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Related posts

പെരിഞ്ഞനത്ത് വീട്ടിൽ മോഷണശ്രമം, വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു

Sudheer K

സാവിത്രി അന്തരിച്ചു.

Sudheer K

ചേർപ്പ് ഉപജില്ലാ കലോത്സവം: ട്രോഫി പവലിയൻ ഉദ്ഘാടനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!